ആറാഴ്ചയ്ക്കുള്ളില്‍ നിയന്ത്രണങ്ങള്‍ നീക്കിയേക്കും

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുമ്പോഴും ശുഭപ്രതീക്ഷയില്‍ സര്‍ക്കാര്‍. ആറാഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി എടുത്തുമാറ്റാനാവുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.

അടുത്തമാസം അവസാനത്തോടെ രാജ്യത്തെ ഭൂരിഭാഗം ആളുകളും വാക്‌സിനേഷന്‍ സ്വീകരിക്കുമെന്നും ഇതോടെ കാര്യങ്ങള്‍ എല്ലാം സാധാരണഗതിയിലേയ്ക്ക് തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ റസ്‌റ്റോറന്റുകളിലും പബ്ബുകളിലും നിര്‍ബന്ധമാക്കിയിരിക്കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ഈ സമയം എടുത്തു മാറ്റും.

ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി ഇന്ന് വീണ്ടും യോഗം ചേരുന്നുണ്ട്. നിന്ത്രണങ്ങളിലെ അടുത്തഘട്ടം ഇളവുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനാണ് യോഗം ചേരുന്നത്. അടുത്തമാസം ഡെല്‍റ്റവേരിയന്റ് വ്യാപനം അതിന്റെ ഉയര്‍ന്ന നിലയില്‍ എത്താനുള്ള സാധ്യത മുന്നില്‍ കണ്ടായിരിക്കും ഇളവുകള്‍ സംബന്ധിച്ച തീരുമാനമെടുക്കുക.

Share This News

Related posts

Leave a Comment