രാജ്യത്ത് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത് 15 കോവിഡ് മരണങ്ങള്. നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ഇതോടെ ഇതുവരെയുള്ള ആകെ കോവിഡ് മരണങ്ങള് 5,074 ആയി. പുതുതായി 1,861 കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 249 ആളുകളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
ഇവരില്‍ 54 പേര് ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. എന്നാല്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളില്‍ കഴിയുന്ന 43% പേരും 50 വയസ്സില്‍ താഴെയുള്ളവരാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും രണ്ട് ഡോസ് വാക്സിനും കൃത്യമായി എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.