മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന്റെ കാര്യത്തില്‍ പുതിയ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍. ജോലി ചെയ്യുന്ന സ്ഥാപന ഉടമകള്‍ ആവശ്യപ്പെട്ടാല്‍ തങ്ങളുടെ വാക്സിനേഷന് സ്റ്റാറ്റസ് വെളിപ്പെടുത്താന്‍ ഇവര്‍ ബാധ്യസ്ഥരായിരിക്കും. ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടീവ് ആണ് ഈ നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. വാക്സിനേഷന് ‘അത്യാവശ്യ സുരക്ഷാ മാനദണ്ഡമായി (Necessary Safety measure) പരിഗണിക്കണമെന്ന ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണറുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് ഇങ്ങനെയൊരു നിര്‍ദ്ദേശം പുറത്തിറക്കിയത്.
പകര്‍ച്ചവ്യാധിയുടെ സമയത്ത് മറ്റ് ജീവനക്കാരുടേയും രോഗികളുടേയും സുരക്ഷ ഉറപ്പാക്കേണ്ട സാഹചര്യമുള്ളതിനാല്‍ റിസ്ക് മുന്‍കുട്ടി കാണുന്നതിനാണ് മുന്‍ നിര ആരോഗ്യ പ്രവര്‍ത്തകര്‍, സ്ഥപന ഉടമകള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ വാക്സിനേഷന് സ്റ്റാറ്റസ് വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാക്സിനേഷന് നടത്താതെ രോഗവ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യമാണെങ്കില്‍ രോഗിയുമായി നേരിട്ട് ഇടപഴകേണ്ട ജോലിയില്‍ നിന്നും ഇവര്‍ മാറി നില്‍ക്കേണ്ടി വരും.