ഐറിഷ് കാർഫോൺ വെയർഹൗസ് ബിസിനസ്സ് അവസാനിപ്പിക്കാനുള്ള തീരുമാനം 486 ജീവനക്കാരുടെ തൊഴിൽ നഷ്ടത്തിലേക്ക് നയിക്കും. 69 സ്റ്റാൻഡലോണുകളും ഒരു സ്റ്റോറിനുള്ളിലെ 12 ഔട്ട്ലെറ്റുകളും എല്ലാം അടയ്ക്കുമെന്ന് കാർഫോൺ വെയർഹൗസ് അറിയിച്ചു.
ഈ നീക്കം ഡിക്സൺസ് കാർഫോൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കറിസ് പിസി വേൾഡ് അയർലണ്ടിനെ ബാധിക്കില്ല. കഴിഞ്ഞ വർഷത്തിൽ കാർഫോൺ വെയർഹൗസ് അയർലണ്ടിൽ ഉപഭോക്താക്കളുടെ 40 ശതമാനത്തിലധികം കുറവുണ്ടായതായും സിം ഫ്രീ ഹാൻഡ്സെറ്റുകൾ വാങ്ങുന്ന ഉപഭോക്താക്കളിൽ 25 ശതമാനം വർധനവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ചില്ലറ വിൽപ്പനക്കാരുടെ വലിയതും വളരുന്നതുമായ ഓൺലൈൻ ബിസിനസ്സ് അഥവാ കറീസ് പിസി വേൾഡ് സ്റ്റോറുകൾ വഴി ഷോപ്പിംഗ് നടത്താൻ ഉപഭോക്താക്കൾ കൂടുതലായി തിരഞ്ഞെടുക്കുന്നുവെന്നും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. യുകെയിലെ 531 കാർഫോൺ വെയർഹൗസ് സ്റ്റാൻഡലോൺ സ്റ്റോറുകൾ അടച്ചുപൂട്ടാനുള്ള കമ്പനിയുടെ തീരുമാനത്തെ തുടർന്നാണ് ഇപ്പോഴത്തെ ഈ നീക്കം. കടകൾ അടച്ചതോടെ മൂവായിരത്തോളം തൊഴിലുകൾ യുകെയിൽ നഷ്ടപ്പെട്ടു.
തങ്ങളുടെ മാതൃ ബിസിനസായ ഡിക്സൺസ് കാർഫോണിന്റെ വിശാലമായ പരിവർത്തനത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് കമ്പനി വെബ്സൈറ്റിൽ പറയുന്നു. “ഉപയോക്താക്കൾ മൊബൈൽ ഉപകരണങ്ങളും കണക്റ്റിവിറ്റിയും വാങ്ങുന്ന രീതി മാറ്റുകയാണ്, അവരുടെ ഹാൻഡ്സെറ്റുകൾ കുറച്ച് തവണ മാറ്റി പകരം വെക്കുകയും പ്രത്യേകമായി അല്ലെങ്കിൽ കൂടുതൽ വഴക്കമുള്ള ബണ്ടിലുകളുടെ ഭാഗമായി വാങ്ങുകയും ചെയ്യുന്നു,” എന്നും കമ്പനിയുടെ CEO തന്റെ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. കാർഫോൺ വെയർഹൗസ് അയർലണ്ടിനെ വിജയകരമാക്കാൻ ഉദ്യോഗസ്ഥർ കഠിനമായി പരിശ്രമിച്ചുവെന്നും മികച്ച ഉപഭോക്തൃ സേവനത്തിനും പിന്തുണയ്ക്കും വേണ്ടിയുള്ള പ്രശസ്തിക്ക് പിന്നിലെ പ്രേരകശക്തിയാണ് ഉദ്യോഗസ്ഥർ എന്നും കമ്പനി പറഞ്ഞു. കറിസ് പിസി വേൾഡ് സ്റ്റോറുകളിലൂടെയും കറിസ്.ഇയിലൂടെയും ഐറിഷ് ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നത് തുടരുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
മൂന്ന് വർഷം മുമ്പ് കാർഫോൺ വെയർ ഹൗസ് അതിന്റെ ഐഡി മൊബൈൽ ബ്രാൻഡ് അടച്ചുപൂട്ടി. അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ള ഒരു വർഷത്തിനുശേഷം ഈ വാർത്ത കാർഫോൺ വെയർ ഹൗസ് ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും കനത്ത പ്രഹരമാകുമെന്ന് മിനിസ്റ്റർ ലിയോ വരദ്കർ അഭിപ്രായപ്പെട്ടു. കാർഫോൺ വെയർഹൗസ് തൊഴിലാളികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഐറിഷ് സർക്കാർ ലഭ്യമാക്കുമെന്ന് മിനിസ്റ്റർ ലിയോ വരദ്കർ അറിയിച്ചു.