(RACISM) വംശീയതയ്ക്ക് ഇരയാകുന്നവർക്ക് നിയമോപദേശവും കൗൺസിലിംഗ് സേവനങ്ങളും ലഭ്യമാക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഏർപ്പെടുത്താൻ അയർലണ്ടിലെ ഇമിഗ്രന്റ് കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ സേവനങ്ങൾ വംശീയതയ്ക്കെതിരെ വരാനിരിക്കുന്ന ദേശീയ പദ്ധതിയുടെ (National Action Plan) ഭാഗമായിരിക്കണമെന്നും ഇത് സിവിൽ സൊസൈറ്റിയുമായി സഹകരിച്ച് വികസിപ്പിക്കുകയും, മുൻഗണനാടിസ്ഥാനത്തിൽ ധനസഹായം നൽകുകയും ചെയ്യണമെന്ന് ഇമിഗ്രന്റ് കൗൺസിലിലെ ഇന്റഗ്രേഷൻ ഓഫീസർ വലേറിയ അക്വിനോ അഭിപ്രായപ്പെട്ടു. ഇരകളുടെ പിന്തുണയ്ക്കായി ദേശീയ നിലവാരം വികസിപ്പിക്കാനും ഇമിഗ്രന്റ് കൗൺസിൽ പറയുന്നു.
ഇമിഗ്രന്റ് കൗൺസിലിന്റെ വംശീയ-വിരുദ്ധ പിന്തുണാ സർവീസ് (victim-centred support services) വർഷം കൂടി കൂട്ടിയാൽ മൊത്തം 10 വർഷമായി അയർലണ്ടിൽ പ്രവർത്തിച്ച് വരുന്നു. വംശീയ പ്രവർത്തനം നിരീക്ഷിക്കുന്നതിനും അതിനിരകളാകുന്ന സാക്ഷികൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിനുമാണ് ഈ സർവീസ് അയർലണ്ടിൽ ആരംഭിച്ചത്.