അയർലണ്ടിൽ 613 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 35 പേർ കൂടി ഇന്ന് മരണമടഞ്ഞു. മരണമടഞ്ഞവരുടെ ശരാശരി പ്രായം 85 വയസും പ്രായപരിധി 53-102 വയസും ആയിരുന്നു. അയർലണ്ടിലെ കോവിഡ് -19 ൽ മരിച്ചവരുടെ എണ്ണം 4,271 ആണ്, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 217,478 ഉം.
ഇന്ന് അറിയിച്ച കേസുകളിൽ 66% 45 വയസ്സിന് താഴെയുള്ളവരും ശരാശരി പ്രായം 34 ഉം ആണ്. ഇന്ന് രാവിലെ 591 കോവിഡ് രോഗികളാണ് ആശുപത്രിയിൽ ഉള്ളത്, അതിൽ 138 പേർ ഐസിയുവിലാണ്.