അയർലണ്ടിൽ 575 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി ദേശീയ പൊതുജനാരോഗ്യ അടിയന്തര സംഘം അറിയിച്ചു. ഇന്നലെ കോവിഡ്-19 ബാധിച്ച 45 പേർ കൂടി മരണമടഞ്ഞു. മരിച്ചവരുടെ ശരാശരി പ്രായം 84 വയസും പ്രായപരിധി 55-104 വയസിനും ഇടയിൽ ആയിരുന്നു.
അയർലണ്ടിലെ കോവിഡ് -19 ൽ മരിച്ചവരുടെ എണ്ണം ഇതോടെ 4,181 ആയി, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 216,300 ഉം.
ഇന്നലെ അറിയിച്ച കേസുകളിൽ 68% 45 വയസ്സിന് താഴെയുള്ളവരും ശരാശരി പ്രായം 32 വയസും ആണ്. ഇന്നലെ 693 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 150 പേർ ICU വിൽ തുടരുകയാണ്.
ഫെബ്രുവരി 20 വരെ 350,322 ഡോസ് കോവിഡ് -19 വാക്സിൻ അയർലണ്ടിൽ നൽകി:
- 219,899 പേർക്ക് ആദ്യ ഡോസ് ലഭിച്ചു.
- 130,423 പേർക്ക് രണ്ടാം ഡോസ് ലഭിച്ചു.