അയർലണ്ടിൽ 763 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 28 പേർ കൂടി അയർലണ്ടിൽ ഇന്ന് മരണമടഞ്ഞു. അയർലണ്ടിലെ കോവിഡ് -19 ൽ മരിച്ചവരുടെ എണ്ണം ഇന്നത്തെയും ചേർത്ത് 4,109 ആയി, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 213,400 ഉം.
ഇന്ന് അറിയിച്ച കേസുകളിൽ:
370 പുരുഷന്മാരും 388 സ്ത്രീകളുമാണ് ഉൾപെട്ടിട്ടുള്ളത്, 72% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
കേസുകളുടെ സ്ഥിതി 251 കേസുകൾ ഡബ്ലിനിലും 84 എണ്ണം ഗോൽവേയിലും 57 കിൽഡെയറിലും 47 ലിമെറിക്കിലും 42 വാട്ടർഫോർഡിലുമാണ്. ബാക്കി 282 കേസുകൾ മറ്റെല്ലാ കൗണ്ടികളിലുമായി വ്യാപിച്ച് കിടക്കുന്നു.
ഇന്ന് ഏകദേശം 754 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 151 പേർ ICU വിലാണ്.