അയർലണ്ടിൽ 650 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി എൻപിഇറ്റി (നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം) അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 57 പേർ കൂടി മരിച്ചു. കോവിഡ് -19 ചികിത്സയ്ക്കായി 831 രോഗികൾ ആശുപത്രിയിൽ കഴിയുകയാണ്. ഇതിൽ 154 രോഗികൾ ഐസിയുവിലാണ്.
ഇന്നലെ റിപ്പോർട്ടു ചെയ്‌ത മരണങ്ങളുടെ പ്രായപരിധി 52 നും 99 നും ഇടയിലാണ്. ഇതോടെ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4,036 ആയി. പാൻഡെമിക് ആരംഭിച്ചതിന് ശേഷം ആകെ 211,751 കേസുകൾ സ്ഥിരീകരിച്ചു.
ഇന്നലെ അറിയിച്ച കേസുകളിൽ:
325 പുരുഷന്മാർ / 323 സ്ത്രീകൾ ആണുള്ളത്, 65% പേർ 45 വയസ്സിന് താഴെയുള്ളവരാണ്
കേസുകളുടെ അവസ്ഥ കൗണ്ടിതിരിച്ച് ഡബ്ലിനിൽ 192, ഗോൽവേയിൽ 53, മീത്തിൽ 50, കിൽഡെയറിൽ 46, കോർക്കിൽ 46, ബാക്കി 263 കേസുകൾ മറ്റ് 19 കൗണ്ടികളിലായി വ്യാപിച്ച്കിടക്കുന്നു. നിലവിൽ, രാജ്യത്താകമാനം അഞ്ച് ദിവസത്തെ ശരാശരി കേസുകളുടെ കണക്ക് 816 ആണ്, ഒരു ലക്ഷം ജനസംഖ്യയിൽ 14 ദിവസത്തെ സംഭവ നിരക്ക് ഇപ്പോൾ 261.7 ഉം.