ഫെബ്രുവരി 10 മുതൽ അതായത് ഇന്നുമുതൽ ജൂലൈ 18 വരെ പരിധിയില്ലാത്ത ഡാറ്റയിലേക്ക് വിർജിൻ മൊബൈൽ അയർലൻഡ് എല്ലാ ഉപഭോക്താക്കൾക്കും പ്രവേശനം നൽകും. പകർച്ചവ്യാധിയെത്തുടർന്ന് ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനുള്ള നീക്കത്തിൽ എല്ലാ മൊബൈൽ പ്ലാനുകളിൽ നിന്നും ഡാറ്റാ ക്യാപ്സ് നീക്കംചെയ്യുമെന്ന് കമ്പനി ബുധനാഴ്ച പ്രഖ്യാപിച്ചു.
കമ്പനിയുടെ അൺലിമിറ്റഡ് പ്ലാനുകളുടെ നിലവിലെ 80GB യൂസേജ് പോളിസിയും നീക്കംചെയ്യും. കോവിഡ് -19 പാൻഡെമിക് സമയത്ത് രാജ്യവ്യാപകമായി നിയന്ത്രണങ്ങൾ വന്നതും കൂടുതൽ പേർ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് എന്നിവ കാരണം ഉപഭോക്താക്കൾ എന്നത്തേക്കാളും കൂടുതൽ സ്മാർട്ട്ഫോൺ പ്ലാനുകളെ ആശ്രയിച്ചിരുന്നുവെന്ന് കമ്പനി അറിയിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.
2019 മുതൽ 2020 വരെ ഉപഭോക്താക്കൾ നെറ്റ്വർക്കിലെ മൊബൈൽ ഡാറ്റ ഉപയോഗം 47 ശതമാനം വർദ്ധിപ്പിച്ചതായി വിർജിൻ മൊബൈൽ അറിയിച്ചു. മൊത്തം ഡൊമസ്റ്റിക് കോൾ മിനിറ്റ് 2020 ൽ 34 ശതമാനം വർദ്ധിച്ചു, അതേസമയം 48 ദശലക്ഷത്തിലധികം SMS-കളും ആളുകൾ അയച്ചു.