നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇറ്റി) അയർലണ്ടിൽ 556 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരം പ്രഖ്യാപിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോവിഡ് -19 സ്ഥിരീകരിച്ച 68 പേരും മരിച്ചു. ഇതോടെ അയർലണ്ടിലെ കോവിഡ് -19 ൽ മരിച്ചവരുടെ എണ്ണം ഇപ്പോൾ 3,752 ആണ്, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം മൊത്തത്തിൽ 204,940 ഉം.
ഇന്ന് അറിയിച്ച കേസുകളിൽ:
284 പുരുഷന്മാർ / 268 സ്ത്രീകൾ ആണുള്ളത്, 60% ആളുകൾ 45 വയസ്സിന് താഴെയുള്ളവരാണ്
ഇന്നത്തെ കേസുകളുടെ സ്ഥിതി ഡബ്ലിനിൽ 163, ലിമെറിക്കിൽ 45, ഗോൽവേയിൽ 38, കോർക്കിൽ 34, വാട്ടർഫോർഡിൽ 29, ബാക്കി 247 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു.
ഇന്ന് 1,104 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 182 പേർ ഐസിയുവിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54 കേസുകളാണ് അധികമായി ആശുപത്രിക ളിൽ പ്രവേശിക്കപ്പെട്ടത്.