അയർലണ്ടിൽ 1,414 കോവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി പബ്ലിക് ഹെൽത്ത് ഓഫീസ് സ്ഥിരീകരിച്ചു. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇറ്റി) റിപ്പോർട്ട് ചെയ്തത് അയർലണ്ടിൽ 79 പേർ കൂടി കോവിഡ് -19 ബാധിച്ച് മരിച്ചുവെന്നാണ്. ഇതോടെ മരണമടഞ്ഞവരുടെ എണ്ണം ഇപ്പോൾ 3,292 ആണ്, കേസുകളുടെ എണ്ണം 195,303 ആയി.
2021 ജനുവരിയിൽ അയർലണ്ടിൽ ആയിരത്തിലധികം മരണങ്ങളും ഒരു ലക്ഷം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ അറിയിച്ചു.
ഇന്നലത്തെ കേസുകളിൽ:
667 പുരുഷന്മാരും 742 സ്ത്രീകളുമാണ് അടങ്ങിയിട്ടുള്ളത്. 59% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
കേസുകളുടെ സ്ഥിതിയനുസരിച്ച് ഡബ്ലിനിൽ 608, കോർക്കിൽ 105, ഗോൽവേയിൽ 96, മീത്തിൽ 65, ഡൊനെഗലിൽ 59, ബാക്കി 481 കേസുകൾ മറ്റ് കൗണ്ടികളിലായും വ്യാപിച്ചിരിക്കുന്നു
ഇന്നലെ ഉച്ചക്ക് വൈകുന്നേരത്തോടെ കോവിഡ് -19 ബാധിച്ച 1,492 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ 211 പേർ ഐസിയുവിലുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.