അയർലണ്ടിൽ 3,086 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. ഇതോടെ അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 155,591 ആയി.
കോവിഡ് -19 സ്ഥിരീകരിച്ച 46 പേരാണ് ഇന്നലെ അയർലണ്ടിൽ മരിച്ചത്. ഒരുപക്ഷേ ഈ കാലയളവിലെ ഏറ്റവും കൂടിയ മരണനിരക്കാണിത്. ഇതോടെ ഒറ്റ ദിവസംകൊണ്ട് അയർലണ്ടിൽ മൊത്തത്തിൽ മരിച്ചവരുടെ എണ്ണം 2397 ആയിരിക്കുകയാണ്.
ഇന്നലെ അറിയിച്ച കേസുകളിൽ:
1425 പുരുഷന്മാരും 1642 സ്ത്രീകളുമാണുള്ളത്. 54% ആളുകൾ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നലെ അറിയിച്ച കേസുകൾ കൗണ്ടികളനുസരിച്ച് നോക്കിയാൽ ഗോൽവേയിൽ 604, ഡബ്ലിനിൽ 574, 466 മയോയിൽ, കോർക്കിൽ 187, ലിമെറിക്കിൽ 138, ബാക്കി 1,117 കേസുകൾ ബാക്കിയുള്ള കൗണ്ടികളിലുമായി വ്യാപിച്ച് കിടക്കുന്നു.