ഹെൽത്ത് ഓഫീസുകൾ ഇന്നലെ വൈകുന്നേരം അയർലണ്ടിൽ 1,620 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് ബാധിച്ച 12 പേരും മരിച്ചുവെന്ന് നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇറ്റി) അറിയിച്ചു.
കോവിഡ് -19 ബാധിച്ച് അയർലണ്ടിൽ മരണമടഞ്ഞ മൊത്തം ആളുകളുടെ എണ്ണം 2020 ലെ കണക്കനുസരിച്ച് 2,237 ഉം മൊത്തം സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകൾ 91,779 ഉം ആണ്.
ഇന്നലെ അറിയിച്ച കേസുകളിൽ:
794 പുരുഷന്മാർ / 819 സ്ത്രീകൾ ആണുള്ളത്.
65% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നലത്തെ കേസുകളുടെ നിലവാരമനുസരിച്ച് ഡബ്ലിനിൽ 498, ലിമെറിക്കിൽ 203, ഗോൽവേയിൽ 89, കോർക്കിൽ 73, മയോയിൽ 67, ബാക്കി 690 കേസുകൾ മറ്റ് കൗണ്ടികളിലായി വ്യാപിച്ചു കിടക്കുന്നു.