കൊറോണ വൈറസ്: അയർലണ്ടിൽ 227 പുതിയ കേസുകൾ

അയർലണ്ടിൽ 227 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 5 പേർ കൂടി മരണമടഞ്ഞതായും ആരോഗ്യവകുപ്പ് അറിയിച്ചു.  ഇതോടെ അയർലണ്ടിലെ കോവിഡ് -19 ൽ മരിച്ചവരുടെ എണ്ണം 2,102 ആയി, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 74,900 *ഉം.

ഒരു ലക്ഷം ജനസംഖ്യയിൽ അയർലണ്ടിലെ 14 ദിവസത്തെ ഇൻസിഡന്റ് റേറ്റ് 79.5 കേസുകളാണ്. ഒൻപത് കൗണ്ടികൾ നാഷണൽ ഇൻസിഡന്റ് റേറ്റിനു മുകളിലാണ്: ഡൊനെഗൽ (227), കിൽകെന്നി (192), ലോത്ത് (154), ലിമെറിക്ക് (136), മോനാഘൻ (124), കാർലോ (121), വിക്ലോ (114), ഡബ്ലിൻ (94), ടിപ്പററി (80).

ഇന്നലെ ഉച്ചയോടെ 224 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 38 പേർ ഐസിയുവിലാണ്.

ഇന്നലെ അറിയിച്ച കേസുകളിൽ:

98 പുരുഷന്മാരും 129 സ്ത്രീകളുമാണ് ഉൾപെട്ടിട്ടുള്ളത്. 64% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.

കേസുകളുടെ കണക്കുകൾ കൗണ്ടികൾ പ്രകാരം:- ഡബ്ലിനിൽ 70, ഡൊനെഗലിൽ 26, ലിമെറിക്കിൽ 19, ലോത്തിൽ 14, കിൽകെന്നിയിൽ 14, ബാക്കി 84 കേസുകൾ മറ്റ് 17 കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു.

രണ്ട് ദിവസമായി മരണനിരക്കോന്നും തന്നെ ഇല്ലാതെയിരുന്നതാണ്, എന്നാൽ ഇന്നലെ വീണ്ടും മരണനിരക്ക് ഉയർന്നു.

Share This News

Related posts

Leave a Comment