എംപ്ലോയ്മെൻറ് വേജ് സബ്സിഡി സ്കീം, കോവിഡ് റെസ്ട്രിക്ഷൻ സപ്പോർട്ട് സ്കീം തുടങ്ങിയ സ്കീമുകൾ “പതിനായിരക്കണക്കിന്” ആളുകളെ ലെവൽ 5 നിയന്ത്രണങ്ങൾ ലഘൂകരിച്ച് ജോലിയിലേക്ക് മടങ്ങാൻ സഹായിച്ചുവെന്ന് റിപോർട്ടുകൾ.
കോവിഡ് ലോക്ക്ഡൗണുകളുടെ രണ്ടാം തരംഗമായി പാൻഡെമിക് സംബന്ധമായ പിന്തുണകൾക്കുള്ള ചെലവ് വർദ്ധിക്കുകയും ടാക്സ് രസീതുകൾ കുറയുകയും ചെയ്തതിനാൽ പൊതു ധനസഹായം കഴിഞ്ഞ മാസം റെഡ് സോണിൽ 8.9 ബില്യൺ യൂറോയായിരുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വെറും 3.3 ബില്യൺ യൂറോയുടെ ഡെഫിസിറ്റ് മാത്രമാണ് കാണിക്കുന്നതെന്ന് ഫിനാൻസ് ഡിപ്പാർട്മെന്റ് സൂചിപ്പിച്ചു. ധനകാര്യ വകുപ്പ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വരുമാനം കാണിക്കുന്നത്, നവംബർ അവസാനം വരെ സർക്കാർ 51.1 ബില്യൺ യൂറോ നികുതി ഈടാക്കിയതായാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.9 ശതമാനം അഥവാ 3.7 ബില്യൺ യൂറോ മാത്രമാണ്.