അയർലണ്ടിൽ ഇന്ന് 269 കോവിഡ്-19 കേസുകൾ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. അതോടൊപ്പം തന്നെ കൊറോണ വൈറസുമായി ബന്ധപ്പെട്ട 18 മരണങ്ങളും. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 72798 ഉം മരണങ്ങൾ 2069 ആയിരിക്കുകയാണ് അയർലണ്ടിൽ.
ഇന്ന് അറിയിച്ച കേസുകളിൽ:
133 പുരുഷന്മാരും 133 സ്ത്രീകളുമാണ് ഉള്ളത്.
ഇന്നത്തെ കേസുകളിൽ 65% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നത്തെ കേസുകളുടെ കണക്കനുസരിച്ച് ഡബ്ലിനിൽ 73, കിൽകെന്നിയിൽ 20, ലിമെറിക്കിൽ 20, ലോത്തിൽ 19, ടിപ്പരറിയിൽ 19, ബാക്കി 118 കേസുകൾ മറ്റ് 20 കൗണ്ടികളിലായിട്ടാണുള്ളത്.
ഇന്ന് ഉച്ചകഴിഞ്ഞ് ഏകദേശം 224 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 31 പേർ ICU-വിലാണ്.