ആദ്യത്തെ എംജി ഇസെഡ് ഇവി മോഡലുകൾ 2020 നവംബറിൽ അയർലണ്ടിൽ എത്തും, തുടർന്ന് പുതിയ എംജി 5 ഇവി സ്‌പോർട്വാഗൺ, എംജി എച്ച്എസ് പ്ലഗ്-ഇൻ ഹൈബ്രിഡ് മിഡ്‌സൈസ് എസ്‌യുവി എന്നീ മോഡലുകളും.
എംജി മോട്ടോർ തങ്ങളുടെ ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുകളുടെ ശൃംഖല വിപുലീകരിക്കുന്നു. ഐറിഷ് മോട്ടോർ വ്യവസായത്തിൽ അരനൂറ്റാണ്ടിലേറെ പരിചയമുള്ള ഫ്രാങ്ക് കീൻ ഗ്രൂപ്പാണ് എംജി മോട്ടോഴ്സിന്റെ അയർലണ്ടിലെ വിതരണക്കാർ (Authorized Dealer in Ireland).
ഫാമിലി ഫ്രണ്ട്‌ലി കോംപാക്റ്റ് എസ്‌യുവിയായ എംജി ഇസെഡ് ഇവിയിൽ നിന്ന് ആരംഭിക്കുന്ന ഇലക്ട്രിക് മോഡലുകളുടെ നിരയാണ് എംജി വാഗ്ദാനം ചെയ്യുന്നത്. Five-star Euro NCAP, സുരക്ഷിതമായ റേറ്റിംഗും ഉയർന്ന സാങ്കേതികവിദ്യയും ഏഴ് വർഷത്തെ വാറണ്ടിയും ഉള്ള ഇതിന്റെ വില 28,995 യൂറോയാണ്. ആദ്യത്തെ എംജി ഇസെഡ് ഇവി മോഡലുകൾ 2020 നവംബറിൽ അയർലണ്ടിലെത്തും, തുടർന്ന് പുതിയ എംജി 5 ഇവി സ്‌പോർട്വാഗൺ, എംജി എച്ച്എസ് പ്ലഗ്-ഇൻ ഹൈബ്രിഡ് മിഡ്‌സൈസ് എസ്‌യുവി എന്നിവ വരും മാസങ്ങളിൽ അയർലണ്ടിൽ വിൽപ്പനയ്‌ക്കെത്തും.