അയർലണ്ടിൽ ഫ്ലൂ വാക്സിൻ സപ്ലൈ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ’HSE’

ചില ഫാർമസികൾക്ക് നാസൽ ഫ്ലൂ വാക്സിൻ ഡോസുകൾ ഷോർട്ടജ് ഉണ്ട്, എന്നാൽ മറ്റ് ചില ഫർമാസികൾക്ക് മിച്ച ഡോസുകൾ ഉണ്ടെന്നും റിപോർട്ടുകൾ.

ഐറിഷ് ഫാർമസി യൂണിയന്റെ (ഐപിയു) കണക്കനുസരിച്ച് 450,000 ഡോസ് നാസൽ വാക്സിൻ വിതരണം ചെയ്തുവെങ്കിലും നാലിലൊന്ന് മാത്രമാണ് അയർലന്റിലുടനീളം നൽകിയിട്ടുള്ളത്.

നാസൽ ഫ്ലൂ വാക്സിൻ സംബന്ധിച്ച് എന്തെങ്കിലും പ്രശ്നങ്ങൾ നിലവിലുണ്ടെന്ന് എന്നതിനെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് എച്ച്എസ്ഇ പറയുന്നു, ആളുകൾക്ക് ഫാർമസി വഴി ഫ്ലൂ വാക്സിൻ ലഭിക്കുവാൻ പ്രയാസമുണ്ടെങ്കിൽ ജിപികളിലൂടെയും ഇൻഫ്ലുവൻസ വാക്സിൻ ലഭ്യമാകുമെന്ന് HSE അറിയിച്ചു.

രണ്ട് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിൻ സൗജന്യമാണ്, നിലവിലെ ബാച്ച് ജനുവരിയിൽ എക്സ്പയറി ആകുമെന്നും HSE അഭിപ്രായപ്പെട്ടു. ചില ഫാർമസികളിൽ നിന്നുള്ള മിച്ച ഡോസുകൾ ഉയർന്ന ഡിമാൻഡുള്ള പ്രദേശങ്ങളിലേക്ക് പുനർവിതരണം ചെയ്യണമെന്ന് ഐപിയു ജനറൽ സെക്രട്ടറി ‘Darragh O’Loughlin’ അറിയിച്ചു.

Share This News

Related posts

Leave a Comment