കുട്ടികളുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് അയർലണ്ടിലെ ആശുപത്രികളിൽ (ഒരു ഡോക്ടറിന്റെ കൺസൾട്ടേഷനായുള്ള 45,000 പേർ ഉൾപ്പെടെ) 612,000 ആളുകൾ ഔട്ട് പേഷ്യന്റ് ട്രീട്മെന്റിനായി കാത്തിരിക്കുന്നു. നാഷണൽ ട്രീറ്റ്മെന്റ് പർച്ചേസ് ഫണ്ടിന്റെ (എൻടിപിഎഫ്) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഒക്ടോബർ അവസാനത്തോടെ 612,817 ആളുകൾ അയർലണ്ടിൽ ഔട്ട്പേഷ്യന്റ് ട്രീട്മെന്റിനായി വെയിറ്റിംഗ് ലിസ്റ്റിലുണ്ട്. ഒരു കൺസൾട്ടന്റിനെ കാണാൻ കാത്തിരിക്കുന്ന ആളുകളുടെ എണ്ണം അയർലണ്ടിൽ ആദ്യമായി റെക്കോർഡ് നിലയിലെത്തിയിരിക്കുകയാണ്.
കോർക്ക്, സൗത്ത് ടിപ്പററി, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിലെ ഔട്ട്പേഷ്യന്റുകളുടെ എണ്ണം അയർലണ്ടിലെ മറ്റ് കൗണ്ടികളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. മൊത്തത്തിൽ, ആരോഗ്യ സംരക്ഷണത്തിനായി വെയിറ്റിംഗ് ലിസ്റ്റുകളിൽ 844,000-ത്തിലധികം ആളുകൾ അയർലണ്ടിലുണ്ട് എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.