ചെലവ് ഇനിയും കുറയ്ക്കുന്നതിനായി “Permanent TSB” തങ്ങളുടെ 300 ഓളം തൊഴിലാളികളെ വെട്ടികുറയ്കാൻ ഒരുങ്ങുന്നു.
നിലവിൽ രാജ്യത്താകമാനമുള്ള ബ്രാഞ്ചുകളിലും ഓഫീസുകളിലും 2,400 ഓളം ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ട്. ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായി, Property Footprints കുറയ്ക്കാനും കമ്പനി ഉദ്ദേശിക്കുന്നു.
‘Permanent TSB’ യുടെ സ്റ്റാഫ് നമ്പറുകൾ കുറയ്ക്കുന്നതിനുള്ള നീക്കം മറ്റ് പ്രധാന ബാങ്കുകളുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് കാരണമാകുമെന്നും ചില റിപോർട്ടുകൾ പറയുന്നു.
Bank of Ireland-ഉം ജീവനക്കാരെ കുറയ്ക്കുവാൻ ഒരുങ്ങുന്നു. ബാങ്ക് ഓഫ് അയർലണ്ടിലെ തൊഴിലാളികളുടെ എണ്ണം 1,450 ആയി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1,500 ജീവനക്കാരെ കുറയ്ക്കാനും എ.ഐ.ബി പദ്ധതിയിടുന്നു.
അൾസ്റ്റർ ബാങ്ക് തങ്ങളുടെ തൊഴിലാളികളെ 250 ൽ കൂടുതൽ കുറയ്ക്കുകയും കെബിസി നാല് “ഹബുകൾ” എന്നുവച്ചാൽ ശാഖകൾ അടയ്ക്കുകയും ചെയ്തു.
എല്ലാ ജീവനക്കാരുടെയും ആവശ്യങ്ങൾ കണക്കിലെടുക്കുന്ന ബാങ്കിംഗിനോടുള്ള തന്ത്രപരമായ സമീപനത്തിന്റെ വികസനത്തിന് സർക്കാരും സെൻട്രൽ ബാങ്കും നേതൃത്വം നൽകേണ്ടതുണ്ട്. കോവിഡ്-19 എല്ലാ രീതിയിലും പല മേഖലകളിലും ബാധിച്ചിട്ടുണ്ടെന്ന് ഈ വെട്ടിച്ചുരുക്കലുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും Domino’s, Pfizer, DPD, LIDL പോലുള്ള നിരവധി കമ്പനികൾ അയർലണ്ടിൽ പുതിയ തൊഴിലവസരങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. എന്നാലും ചില മേഖലകൾ തകർച്ച നേരിടുകയാണ് അയർലണ്ടിൽ ഐറിഷ് ഗവണ്മെന്റ് അത് തിരിച്ചറിഞ്ഞ് തകർച്ച നേരിടുന്ന മേഖലകൾക്ക് വേണ്ട സഹായങ്ങൾ നൽകിയാലേ കൊറോണ എന്ന മഹാമാരിയെപോലെതന്നെ അൺഎംപ്ലോയ്മെന്റ് എന്ന മഹാവ്യാധിയെ നമുക്ക് നേരിടാൻ കഴിയുകയുള്ളു.
ജീവനക്കാരുടെ സംരക്ഷയ്കായി സർക്കാരും സെൻട്രൽ ബാങ്കും ചേർന്ന് പ്രവർത്തിക്കേണ്ടത് ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ വളരെ അത്യാവശ്യമാണ്.