എസ്റ്റേറ്റ് ഏജന്റുമാർക്കും മറ്റ് പ്രോപ്പർട്ടി സർവീസ് പ്രൊവൈഡേഴ്സിനും, ഏജന്റുമാരെയും, മാനേജുമെന്റ് ഏജന്റുമാരെയും അനുവദിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പ്രോപ്പർട്ടി സർവീസസ് റെഗുലേറ്ററി അതോറിറ്റി (PSRA) ക്ക് അധികാരമുണ്ട്. എല്ലാ ലൈസൻസുള്ള പ്രോപ്പർട്ടി സർവീസ് പ്രൊവൈഡേഴ്സിന്റെയും ഒരു രജിസ്റ്റർ PSRA പരിപാലിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ഓരോ പ്രോപ്പർട്ടി സർവീസ് പ്രൊവൈഡേഴ്സിന്റെയും name, number, licence type, location എന്നിവ രെജിസ്റ്ററിൽ ഉൾപ്പെടുന്നു.
നിയമപരമായി പ്രവർത്തിക്കാൻ നിങ്ങളുടെ എസ്റ്റേറ്റ് ഏജന്റിന് ഒരു PSRA ലൈസൻസ് ഉണ്ടായിരിക്കണം അത് വളരെ നിർബന്ധമാണ്. നിങ്ങളുടെ എസ്റ്റേറ്റ് ഏജന്റിന് പിഎസ്ആർഎ ലൈസൻസ് നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ നിങ്ങൾക്ക് കഴിയും. അതിനായി നിങ്ങൾ ചെയ്യേണ്ടത്:
- ലൈസൻസുള്ള പ്രോപ്പർട്ടി സർവീസ് പ്രൊവൈഡേഴ്സിന്റെ രജിസ്റ്റർ പരിശോധിക്കുക.
- പ്രോപ്പർട്ടി സർവീസ് പ്രൊവൈഡറിന്റെ PSRA ലൈസൻസ് കാർഡ് പരിശോധിക്കുക.
- PSRA ബിസിനസ് ലൈസൻസ് ചെക്ക് ചെയ്യുക, അത് എസ്റ്റേറ്റ് ഏജന്റിന്റെ ഓഫീസിലോ Auction-ലോ പ്രദർശിപ്പിച്ചിരിക്കണം.
നിങ്ങളുടെ എസ്റ്റേറ്റ് ഏജന്റിന്റെ ലൈസൻസ് 1 വർഷത്തേക്ക് വാലിഡിറ്റി ഉള്ളതാണ്, മാത്രമല്ല ഇത് വർഷം തോറും പുതുക്കുകയും വേണം. COVID-19 മൂലം, 2020 മെയ് 7 നും 2020 ഓഗസ്റ്റ് 31 നും ഇടയിൽ എക്സ്പയറി ആകുന്ന ലൈസൻസുകൾ 4 മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. നിങ്ങളുടെ എസ്റ്റേറ്റ് ഏജൻറ് നിങ്ങൾക്ക് (പ്രോപ്പർട്ടി വിൽക്കുന്ന ഉടമ) ഒരു Property Service Agreement (പിഎസ്എ) അല്ലെങ്കിൽ Letter of Engagement (LOE) നൽകണം. ഇത് നിയമപരമായ ആവശ്യകതയാണ്. പിഎസ്പിയും (Property Service Provider) അവരുടെ Client- ഉം തമ്മിലുള്ള ഒരു കരാറാണ് PSA (Property Service Agreement) അല്ലെങ്കിൽ LOE (Letter of Engagement). ഏത് തരത്തിലുള്ള പ്രോപ്പർട്ടി സർവീസുകൾ നൽകുന്നുവെന്നും അതിൽ ഉൾപ്പെടുന്ന എല്ലാ ചെലവുകളും ഇതിൽ വ്യക്തമായി കാണിച്ചിരിക്കണം. എസ്റ്റേറ്റ് ഏജന്റും നിങ്ങളും തമ്മിലുള്ള നിയമപരവും വ്യക്തിപരവുമായ കരാറാണ് ഒരു PSA എഗ്രിമെന്റ് അഥവാ LOE ലെറ്റർ. നിങ്ങളുടെ എസ്റ്റേറ്റ് ഏജന്റിനെതിരെ ഒരു പ്രോപ്പർട്ടി സേവനം നൽകുമ്പോൾ സംഭവിച്ച ഏതെങ്കിലും അപര്യാപ്തമായ പെരുമാറ്റത്തെയോ ലംഘനത്തെയോ കുറിച്ച് നിങ്ങൾക്ക് പരാതി നൽകാം.
പിഎസ്ആർഎ Compensation Fund– ഉം നിയന്ത്രിക്കുന്നുണ്ട്. ലൈസൻസുള്ള പിഎസ്പിയുടെ സത്യസന്ധതയില്ലാതെ നഷ്ടം നേരിട്ട ലൈസൻസുള്ള പിഎസ്പികളുടെ ക്ലയന്റുകൾക്ക് ഈ ഫണ്ട് നഷ്ടപരിഹാരം നൽകുന്നു. നഷ്ടപരിഹാരത്തിനായി ക്ലെയിം നടത്താൻ, നിങ്ങളുടെ എസ്റ്റേറ്റ് ഏജന്റിന് അവർ നിങ്ങൾക്കായി പ്രവർത്തിക്കുമ്പോൾ വാലിഡായ ഒരു ലൈസൻസ് ഉണ്ടായിരിക്കണം എന്നത് മാത്രമാണ് കണ്ടീഷൻ.
കൂടുതൽ വിവരങ്ങൾക്കായി https://www.citizensinformation.ie/en/housing/owning_a_home/buying_a_home/the_property_services_regulatory_authority.html# സന്ദർശിക്കുക