പോളിസി ക്ലെയിമുകളുടെ വില ഈ കാലയളവിൽ 9% കുറഞ്ഞെങ്കിലും 2009 നും 2019 നും ഇടയിൽ മോട്ടോർ ഇൻഷുറൻസ് പ്രീമിയങ്ങൾ മൂന്നിലൊന്നായി വർദ്ധിച്ചു എന്ന് സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡ് റിപോർട്ടുകൾ. സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ടനുസരിച്ച് 11 വർഷത്തെ കാലയളവിൽ ക്ലെയിമുകളുടെ ആവൃത്തി (Frequency of Claims) 45% കുറഞ്ഞുവെന്ന് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഒരു ക്ലെയിമിനുള്ള ചെലവ് ഒരേ സമയപരിധിക്കുള്ളിൽ മൂന്നിൽ രണ്ട് ഭാഗവും അതായത് 2009 ൽ 2,726 യൂറോയിൽ നിന്ന് 2019 ൽ 4,487 യൂറോയായി ഉയർന്നു. കൂടാതെ 2018, 2019 വർഷങ്ങളിലും റിപ്പോർട്ട് പ്രത്യേകമായി പരിശോധിച്ചപ്പോൾ, ഈ സമയത്ത് ശരാശരി പോളിസിയുടെ വില 4% കുറയുകയും പോളിസിക്ക് ക്ലെയിമുകളുടെ വില 1% കുറയുകയും ചെയ്തു. അതായത് ഒരു ക്ലെയിമിന്റെ ശരാശരി ചെലവ് 4% വർദ്ധിച്ചെങ്കിലും ക്ലെയിമുകളുടെ ആവൃത്തി (Frequency of Claims) 5% കുറഞ്ഞു.
മൊത്തം വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനമെന്ന നിലയിൽ ഇൻഷുറർമാരുടെ Running Profit 2019 ൽ 10% ആയിരുന്നു, എന്നാൽ കഴിഞ്ഞ വർഷത്തെ Running Profit വെറും 9% ആയിരുന്നു.
ഇൻഷുറൻസ് പ്രതിനിധികളുടെ പ്രതിനിധിയായ ഇൻഷുറൻസ് അയർലൻഡ്, ശരിയായതല്ലാത്തതും വിശ്വസിക്കാൻ കഴിയാത്തതുമായ കണക്കുകൾ കാണിക്കുന്നു എന്ന് സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡ് അഭിപ്രായപ്പെട്ടു.
For more detailed and pointwise information regarding the Premiums & Frequency of Claims visit https://www.rte.ie/news/business/2020/1103/1175586-motor-insurance/