ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 767 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. അയർലണ്ടിലെ മൊത്തം വൈറസ് കേസുകളുടെ എണ്ണം ഇപ്പോൾ 62,750 ആണ്.
വൈറസ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,917 ആയി.
ഇന്ന് അറിയിച്ച കേസുകളിൽ 68% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
321 കേസുകൾ ഡബ്ലിനിലും 84 കോർക്കിലും 47 മീത്തിലും 34 ലിമെറിക്കിലും 24 റോസ്കോമോണിലും ബാക്കി 257 കേസുകൾ മറ്റ് കൗണ്ടികളിലുമായാണ് സ്ഥിരീകരിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് 322 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 44 പേർ ICU-വിൽ തുടരുകയാണ് .
നവംബർ 1 വരെയുള്ള കണക്കുകൾ പ്രകാരം ഒരു ലക്ഷം ജനസംഖ്യയിൽ 14 ദിവസത്തെ ഇൻസിഡന്റൽ റേറ്റ് 248.0 ആണ്, ഇതേ കാലയളവിൽ 11,808 പുതിയ കേസുകൾ സ്ഥിരീകരിക്കുകയും ചെയ്തു.