Management staff, Team Staff, Contract Drivers എന്നിവരുൾപ്പെടെ 715 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഡൊമിനോസ് പിസ്സ. ഡൊമിനോയുടെ 85 ഐറിഷ് സ്റ്റോറുകളിലായി രണ്ടായിരത്തോളം സ്റ്റാഫുകൾക്കും കരാർ തൊഴിലാളികൾക്കും അവസരം. നൂറുകണക്കിന് ആളുകൾക്ക് കമ്പനിയുടെ സ്റ്റാഫ് അംഗമാകാനുള്ള അവസരമുണ്ട്. 700 പുതിയ റോളുകൾ സൃഷ്ടിക്കുന്നത് തിരക്കേറിയ കാലഘട്ടത്തിലേക്ക് പോകുമ്പോൾ കമ്പനിക്ക് വളരെ ഉപകാരമാകും എന്നും ഡോമിനോസ് പിസ്സ അറിയിച്ചു.
കോൺടാക്റ്റ് ഫ്രീ ഡെലിവറി, കളക്ഷൻ തുടങ്ങിയ നടപടികൾ ബിസിനസ്സ് അവതരിപ്പിച്ചു, കൂടാതെ എല്ലാ തൊഴിലാളികൾക്കും ഡൊമിനോയുടെ “കർശനമായ” ഭക്ഷ്യ സുരക്ഷ, ശുചിത്വ നടപടിക്രമങ്ങൾ എന്നിവയിൽ പരിശീലനം നൽകിയിട്ടുണ്ടെന്നും ഡോമിനോസ് പിസ്സ അഭിപ്രായപ്പെട്ടു. എല്ലാ സ്റ്റോറുകളിലും പെർസ്പെക്സ് സ്ക്രീനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും കസ്റ്റമർ ഏരിയയിൽ കൂടുതൽ കരുതലുകൾ ഉണ്ടാകുമെന്നും സ്റ്റോറിൽ ഫെയ്സ് മാസ്കുകൾ നിർബന്ധമാക്കുമെന്നും ഡൊമിനോസ് കൂട്ടിച്ചേർത്തു.
ഡബ്ലിനിലെ ഗ്രേഞ്ച് കാസിൽ, കിൽഡെയറിലെ ന്യൂബ്രിഡ്ജ്, കോർക്കിലെ റിംഗാസ്കിഡി എന്നിവിടങ്ങളിലെ നിർമാണ സൈറ്റുകളിൽ 300 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മൂന്ന് സൈറ്റുകളുടെയും കൂടുതൽ വികസനത്തിന് 300 മില്യൺ യൂറോ നിക്ഷേപം നടത്തുമെന്നും ഡോമിനോസ് അറിയിച്ചു.
പുതിയ ജോലികളുടെ നിക്ഷേപവും നിയമനവും അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകും.