പബ്ലിക് ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 416 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. അയർലണ്ടിലെ മൊത്തം വൈറസ് കേസുകളുടെ എണ്ണം ഇപ്പോൾ 61,456 ആണ്. കൂടാതെ, വൈറസ് ബാധിച്ച് അഞ്ച് പേർ കൂടി മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,913 ആയി.
ഇന്നത്തെ കേസുകളിൽ 186 പുരുഷന്മാരും 230 സ്ത്രീകളുമാണ് – 45 വയസ്സിന് താഴെയുള്ളവരിൽ 64% കേസുകളും.
ഇന്നത്തെ എൺപത്തിയേഴ് കേസുകൾ ഡബ്ലിനിലാണ്, കോർക്കിൽ 62, മയോയിൽ 41, ഗോൽവേയിൽ 37, ബാക്കി 189 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ചു കിടക്കുന്നു.
യൂറോപ്യൻ യൂണിയനിലെ 7 ദിവസത്തെ വൈറസ് കേസുകളിൽ കുറവ് രേഖപെടുത്തിയ നാല് രാജ്യങ്ങളിൽ ഒന്നാണ് അയർലൻഡ്.