ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 613 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു.
സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 37,668 ആണ്.
കോവിഡ് -19 ന്റെ ഫലമായി ഇന്ന് 10 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു, വൈറസ് മൂലം മരിച്ചവരുടെ എണ്ണം 1,810 ആയി. ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട 10 മരണങ്ങളിൽ എട്ടും സെപ്റ്റംബറിന് മുമ്പാണ് സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പുതിയ കേസുകളിൽ മൂന്നിൽ രണ്ട് ഭാഗവും (68%) 45 വയസ്സിന് താഴെയുള്ളവരിലാണ്.
30% കേസുകൾ സമ്പർക്കവുമായി ബന്ധപ്പെട്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
58 കേസുകൾ കമ്മ്യൂണിറ്റി ട്രാൻസ്മിഷനായി തിരിച്ചറിഞ്ഞിട്ടുണ്ട്.
അയർലണ്ടിൽ കേസുകളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നു. പിടിച്ചുനിർത്താനാവാതെ ആരോഗ്യവകുപ്പും ഗവണ്മെന്റും.