പബ്ലിക് ഹെൽത്ത് 470 കോവിഡ് -19 കേസുകൾ അയർലണ്ടിൽ സ്ഥിരീകരിച്ചു.
മൊത്തം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 37,063 ആണ്.
കോവിഡ് -19 ന്റെ ഫലമായി ഒരു മരണം കൂടി ഇന്ന് സ്ഥിരീകരിച്ചു, വൈറസ് മൂലം മരണമടഞ്ഞ മൊത്തം ആളുകളുടെ എണ്ണം 1,801 ആയി.
ഇന്നത്തെ കേസുകളിൽ 198 എണ്ണം ഡബ്ലിനിലാണ്.
ഇന്നറിയിച്ച കേസുകളിൽ 225 കേസുകൾ പുരുഷന്മാരിലും 242 സ്ത്രീകൾക്കിടയിലും 68% പേർ 45 വയസ്സിന് താഴെയുള്ളവരിലുമാണ്.
ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 40% സമ്പർക്കവുമായി ബന്ധപെട്ടതാണെന്ന് സ്ഥിരീകരിച്ചു.
68 എണ്ണം കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ ആണെന്നും തിരിച്ചറിഞ്ഞു.
ഇന്നത്തെ കേസുകളിൽ 119 പേർ ഹോസ്പിറ്റലിലും 20 പേർ ICU–വിലാണെന്നും റിപോർട്ടുകൾ.
സെപ്റ്റംബറിൽ മൊത്തം മരണങ്ങൾ കൊറോണ വൈറസ് മൂലം സംഭവിച്ചു എന്ന് NPHET അറിയിച്ചു.