അയർലണ്ടിൽ കോവിഡ് -19 ന്റെ 95 കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ചു രോഗവുമായി ബന്ധപ്പെട്ട് കൂടുതൽ മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല.
അയർലണ്ടിൽ സ്ഥിരീകരിച്ച കോവിഡ് -19 കേസുകളുടെ എണ്ണം 29,206 ആയി. വൈറസുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം 1,777 ആയി തുടരുന്നു.
പുതിയ കേസുകളിൽ 52 പുരുഷന്മാരും 43 സ്ത്രീകളുമാണെന്ന് ദേശീയ പബ്ലിക് ഹെൽത്ത് എമർജൻസി ടീം അറിയിച്ചു. 67% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
47% കേസുകളും സമ്പർക്കവുമായി ബന്ധപ്പെട്ടതാണെന്നും അഥവാ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസിന്റെ അടുത്ത ബന്ധങ്ങളാണെന്നും പറയുന്നു.
16 കേസുകൾ കമ്മ്യൂണിറ്റി ട്രാൻസ്മിഷനായി തിരിച്ചറിഞ്ഞു.
പ്രായമായവരിൽ കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ ജനങ്ങളോട് ശ്രദ്ധിക്കാൻ മുന്നറിയിപ്പ് നൽകുന്നു.