എല്ലാ മനുഷ്യരും ജനിച്ച് വീഴുന്നത് ചില സ്വതസിദ്ധമായ കഴിവുകളോടെയാണ്. അത് കണ്ടെത്തി അവയെ വേണ്ട രീതിയിൽ ഉപയോഗിക്കണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണ്.
ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് അയർലണ്ടിലെ ഡബ്ലിനിൽ നിന്നുള്ള ഒരു നാല് വയസ്സുള്ള ഒരു കുഞ്ഞിനെയാണ്. ഹിൽസോങ്സിന്റെ വളരെ പ്രസിദ്ധമായ സ്റ്റിൽ എന്ന പാട്ട് ജോമോൾ എന്ന പേരുള്ള ഈ കുട്ടി ആലപിക്കുന്നത് എത്ര ഭംഗിയായിട്ടാണ്?
വളരെ മനോഹരമായി പാടിയ ഈ പാട്ട് ഇപ്പോൾ തന്നെ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഐറിഷ്കിഡ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലുള്ള ഈ കുഞ്ഞിന്റെ യൂട്യൂബ് ചാനലിൽ ഇത്തരം പാട്ടുകളും കുട്ടികൾക്ക് ഉപകാരപ്പെടുന്ന മറ്റ് വിഡിയോസും ആണുള്ളത്.
വീഡിയോ കാണാം.