കൊറോണ അയർലണ്ടിലെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചു കുലുക്കുമെന്ന് സെൻട്രൽ ബാങ്ക്

കൊറോണ വൈറസ് വ്യാപനം അയർലണ്ടിലെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചു കുലുക്കുമെന്ന് സെൻട്രൽ ബാങ്ക്.

സമ്പദ്‌വ്യവസ്ഥ 14% വരെ ചുരുങ്ങുമെന്ന് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.

ഈ വർഷം സമ്പദ്‌വ്യവസ്ഥ 14% വരെ ചുരുങ്ങുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. അതേസമയം, തൊഴിലില്ലായ്മ ഈ വർഷം ശരാശരി 17% വരെ ഉയരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

no-deal Brexit സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന അപകടസാധ്യതകളും സെൻ‌ട്രൽ ബാങ്ക് അതിന്റെ ഏറ്റവും പുതിയ ത്രൈമാസ ബുള്ളറ്റിനിൽ എടുത്തുപറഞ്ഞു. പ്രവചനങ്ങളിൽ കാര്യമായ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

സമ്പാദ്യത്തിൽ വൻ വർധനയുണ്ടായതായും സെൻട്രൽ ബാങ്ക് രേഖപ്പെടുത്തി. ലോക്ക് ഡൗൺ മൂലം ആളുകൾ വീടുകളിൽ തന്നെ കഴിഞ്ഞു കൂടിയത് ഇതിനൊരു കാരണമാണ്.

Share This News

Related posts

Leave a Comment