കൊറോണ വൈറസ് ക്വാറന്റൈൻ ജൂൺ 29 മുതൽ എടുത്തു കളയാൻ അയർലണ്ട്.
വിദേശത്ത് നിന്നും അയർലണ്ടിലേക്ക് എത്തുന്നവർക്ക് നിലവിലുള്ള 14 ദിവസത്തെ ക്വാറന്റൈൻ നിയന്ത്രണം ജൂൺ 29 മുതൽ ഭാഗികമായി എടുത്തു കളയാൻ ക്യാബിനറ്റ് പദ്ധതിയിടുന്നു.
കൊറോണ വൈറസ് നിയന്ത്രണത്തിലുള്ള രാജ്യങ്ങളിൽ നിന്ന് അയർലണ്ടിലേക്ക് വരുന്ന ആളുകൾക്ക് 14 ദിവസത്തെ ക്വാറന്റൈൻ കാലയളവ് ജൂൺ 29 ന് ഭാഗികമായി പിൻവലിക്കാനാണ് ആലോചിക്കുന്നത്.
പ്രാരംഭ ഘട്ടം യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് മാത്രമേ ഇത് ബാധകമാകൂ എന്നാണ് മനസ്സിലാക്കുന്നത്.