ലോകത്തിലെ ഏറ്റവും വലിയ വിമാനം ചൈനയിൽ നിന്നുള്ള PPE യുമായി അയർലണ്ടിൽ എത്തി.
ലോകത്തിലെ ഏറ്റവും വലിയ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഷാനൻ വിമാനത്താവളത്തിൽ ചൈനയിൽ നിന്നുള്ള personal protective equipment കളുമായി ഇറങ്ങി.
അയർലണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ റൺവേ ഉള്ളതിനാലും ഈ വിമാനം ഉൾക്കൊള്ളാൻ കഴിയുന്ന ഏക ഐറിഷ് വിമാനത്താവളമായതിനാലുമാണ് വിമാനം ഷാനൻ വിമാനത്താവളത്തിലിറങ്ങിയത്.
നേരത്തെ അറിയിച്ചിരുന്നത് പ്രകാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് എത്തിച്ചേരേണ്ടതായിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നം നേരിട്ടതിനാലാണ് വൈകിയത്.
ഷാനൻ വിമാനത്താവളത്തിലേക്കുള്ള ഈ വിമാനത്തിന്റെ ഇതുവരെയുള്ള നാലാമത്തെ സന്ദർശനമാണിത്.
മറ്റ് മൂന്ന് തവണ ട്രാൻസിറ്റ് സമയത്ത് ഇന്ധനം നിറയ്ക്കുന്നതിനായി ഷാനനിൽ ഇറങ്ങിയതായിരുന്നു.