ആദ്യ വിമാനത്തിൽ 111 പേർ കേരളത്തിലേയ്ക്ക് യാത്രയായി

അയർലണ്ടിൽ നിന്നുള്ള വന്ദേ ഭാരത് മിഷൻ:

ഇന്നലത്തെ എയർ ഇന്ത്യ ഫ്ലൈറ്റ് AI 1200 ഡബ്ലിൻ-ദില്ലി (ടെക് ഹാൾട്ട്) – ബെംഗളൂരു- കൊച്ചി സെക്ടറിൽ 247 പേരടങ്ങുന്ന വിമാനം പുറപ്പെട്ടു. ഈ വിമാനത്തിന്റെ ഫുൾ സീറ്റിംഗ് കാപ്പാസിറ്റിയായ 247 സീറ്റിലും യാത്രക്കാർ ഉണ്ടായിരുന്നു.

ഇതിൽ 136 പേർ ബെംഗളൂരുവിലേയ്ക്കും 111 പേർ കൊച്ചിയിലേയ്ക്കും ഉള്ളവരായിരുന്നു.

136 കൂടുതൽ യാത്രക്കാർ ഇറങ്ങിയത് ബെംഗളൂരു എയർപോർട്ടിൽ ആണെങ്കിലും ഇവരെല്ലാം വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് പോകേണ്ടവരാണ്. ഏറ്റവും കൂടുതൽ ആളുകൾ പോയത് കേരളത്തിലേക്കാണ്.

111 പേരാണ് കേരളത്തിലേയ്ക്ക് യാത്രയായത് .

ബെംഗളൂരു മേഖലയ്ക്ക് യാത്ര ചെയ്തവരിൽ സംസ്ഥാന തിരിച്ചുള്ള വിഭജനം ഇനി പറയുന്നപോലെയാണ്:
കർണാടക 82
തെലങ്കാന 21
തമിഴ്‌നാട് 17
ആന്ധ്രപ്രദേശ് 16

വിജയവാഡ സെക്ടറിനായി റദ്ദാക്കിയ സീറ്റുകളിലും ടിക്കറ്റുകൾ ഉൾപ്പെടുത്തിയിരുന്നു.

247 പേരടങ്ങിയ യാത്രക്കാരിൽ 12 ഗർഭിണികളായ സ്ത്രീകളും പ്രായമായവരും, മറ്റ് മെഡിക്കൽ അത്യാഹിതങ്ങളോ, മരണവുമായി ബന്ധപ്പെട്ട യാത്രികരും, വിനോദസഞ്ചാരികളും, വിദ്യാർത്ഥികളും ഉൾപ്പെട്ടിരുന്നു.

 

Share This News

Related posts

Leave a Comment