കൊറോണ അണുബാധയെതുടർന്ന് അയർലണ്ടും യുകെയും ഒഴികെ യൂറോപ്പിലെ മിക്ക ഭാഗങ്ങളിൽ നിന്നും അമേരിക്കയിലേയ്ക്ക് യാത്രാ നിരോധനം പ്രഖ്യാപിച്ച് ട്രംപ്. കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭൂരിപക്ഷം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്കുള്ള എല്ലാ യാത്രകളും 30 ദിവസത്തേക്ക് നിർത്തിവച്ചതായി പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച്ച അർദ്ധരാത്രി മുതലാണ് വിലക്ക് നിലവിൽ വരുക. അയർലൻഡോ യുകെയോ ഉൾപ്പെടാത്ത യൂറോപ്യൻ യൂണിയന്റെ ഷെങ്കൻ അതിർത്തി രഹിത പ്രദേശത്തെ 26 അംഗങ്ങൾക്ക് യാത്രാ നിയന്ത്രണങ്ങൾ ബാധകമാകും.