എന്നിസ്കോര്‍ത്തിലെ മലയാളി കൂട്ടായ്മയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന കാര്യപരിപാടികളോടെ സമാപിച്ചു.
സ്നേഹത്തിന്റെയും നന്മയുടെയും സന്ദേശങ്ങള്‍ ഒരേ മനസോടെ പരസ്പരം പങ്കുവെച്ചുകൊണ്ടുള്ള ആഘോഷം വെത്യസ്ഥമായ
ഒരു അനുഭവമായിരുന്നു.
എല്ലാ തിരക്കുകളും മാറ്റിവെച്ചുകൊണ്ടു കുട്ടികളും മുതിര്‍ന്നവരും ഒരേ പോലെ നിസ്വാര്‍ത്ഥമായി സഹകരിച്ചു പരിപാടികളിൽ പങ്കെടുത്തു ആഘോഷം വന്‍ വിജയമായായിത്തീര്‍ത്തു.
കുട്ടികളുടെ കലാപരിപാടികളും, അച്ചായന് – അച്ചായത്തിമാരുടെ ഡാന്‍സും, സ്കിറ്റും, ക്രിസ്മസ് പപ്പയുടെ ഡാന്‍സും ആഘോഷത്തിനു മികവേര്‍ന്നു.
വൈകിട്ട് 7 മണിക്ക് ആരംഭിച്ച പരിപാടികള്‍ സ്നേഹവിരുന്നോടെ 11 മണിക്ക് സമാപിച്ചു.
ആഘോഷപരിപാടി വിജയകരമാകാന്‍
പ്രയത്നിച്ച എല്ലാവരും അഭിനന്ദനാർഹരാണ്.
വാർത്ത: സുനീദ് കെ.എസ്.