ടെസ്‌ലയ്ക്ക് ഒരു വെല്ലുവിളിയായി ഫോർഡ് മസ്റ്റാങ് ഇലക്ട്രിക്ക് വേർഷൻ 2020ൽ അയർലണ്ടിൽ എത്തുന്നു. ഫോർഡിന്റെ ആദ്യത്തെ ഓൾ-ഇലക്ട്രിക് കാർ ആയിരിക്കും ഈ എസ് യു വി. മസ്റ്റാങ് മാക്-ഇ (Mustang Mach-E) എന്നാണീ ഓൾ-ഇലക്ട്രിക് എസ് യു വി. യ്ക്ക് ഇട്ടിരിക്കുന്ന പേര്. വില 50,000 യൂറോയിൽ തുടങ്ങുന്നു. 14 ഇലക്ട്രിക് വാഹനങ്ങളാണ് അടുത്തവർഷം അയർലണ്ടിലേക്ക് എത്തുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധ നേടാൻ പോകുന്നതും മസ്റ്റാങ് മാക്-ഇ തന്നെയാവും എന്നാണ് നിലവിലുള്ള അടക്കം പറച്ചിൽ.
ഒറ്റ ചാർജിങ്ങിൽ കാറിന് 600 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കുമെന്ന് ഫോർഡ് പറയുന്നു. അഞ്ച് സെക്കൻഡിനുള്ളിൽ 100 മണിക്കൂറിൽ കിലോമീറ്റർ വേഗത വരെ ത്വരിതപ്പെടുത്തുകയും 342 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
2020 ന്റെ അവസാനത്തോടെയായിരിക്കും Mustang Mach-E എത്തുക. മുസ്താങ് മാക്-ഇ സ്റ്റാൻഡേർഡ്, എക്സ്റ്റെൻഡഡ് റേഞ്ച് ബാറ്ററി ഓപ്ഷനുകൾ ലഭ്യമാകും. റിയർ-വീൽ ഡ്രൈവ് അല്ലെങ്കിൽ ഓൾ-വീൽ ഡ്രൈവ് മോഡലുകൾ ലഭ്യമാകും.