രണ്ട് ഡബ്ലിൻ ബസ് റൂട്ടുകൾ അടുത്ത മാസം മുതൽ 24 മണിക്കൂർ സർവീസായി മാറും. ഡിസംബർ 1 മുതൽ 41, 15 എന്നീ ബസുകൾ 24 മണിക്കൂറും പ്രവർത്തിക്കും.
41 ബസ് റൂട്ട്
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് എയർപോർട്ടിലേക്കും തുടർന്ന് സ്വോർഡ്‌സിലേയ്ക്കും ബസ് 41 സർവീസ് നടത്തുന്നു.
15 ബസ് റൂട്ട്
ബാലികുള്ളൻ റോഡിൽ നിന്ന് സിറ്റി സെന്റർ വഴി ക്ലോങ്‌രിഫിൻ വരെ 15 നമ്പർ ബസ് സർവീസ് നടത്തുന്നു.
രാത്രി സമയത്തും ബസ് ചാർജ്ജ് നിരക്കുകളിൽ മാറ്റം ഉണ്ടാവില്ല. ലീപ് കാർഡ്, ഫ്രീ ട്രാവൽ കാർഡ്, പണം എന്നീ പേയ്മെന്റ് രീതികൾ സ്വീകരിക്കുന്നത് തുടരും. പകൽ സമയങ്ങളിൽ കൂടുതൽ ബസുകൾ പ്രവർത്തനമാരംഭിക്കും. രാത്രി 12 മുതൽ രാവിലെ 5 വരെയുള്ള സമയങ്ങളിൽ എല്ലാ 30 മിനുട്ട് കൂടുമ്പോഴും ഓരോ ബസ് ഉണ്ടാവും.