മാസം 10 യൂറോയ്ക്ക് അൺലിമിറ്റഡ് ഓഫറുമായി പുതിയ മൊബൈൽ നെറ്റ്‌വർക്ക്

അയർലണ്ടിൽ പ്രതിമാസം 9.99 യൂറോയ്ക്ക് അൺലിമിറ്റഡ് ഓഫറുമായി ഗോമോ എന്ന പുതിയ മൊബൈൽ നെറ്റ്‌വർക്ക് പ്രവർത്തനം ആരംഭിച്ചു. ആദ്യം ഓർഡർ ചെയ്യുന്ന ഒരു ലക്ഷം പേർക്കാണ് ഈ ഓഫർ ലഭിക്കുക.

No photo description available.പുതിയ നമ്പരോടുകൂടിയ സിം കാർഡ് ഓർഡർ ചെയ്യുകയോ അല്ലെങ്കിൽ നിലവിലുള്ള മാറാതെ പോർട്ട് ചെയ്ത് ഉപയോഗിക്കേണ്ടവർക്ക് അങ്ങനെയും ചെയ്യാവുന്നതാണ്.

www.gomo.ie എന്ന ഒഫീഷ്യൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പേരും, അഡ്രസ്സും, ഡെബിറ്റ് കാർഡ് ഡീറ്റൈൽസും കൊടുത്ത് പുതിയ സിം കാർഡ് ഓർഡർ ചെയ്യാവുന്നതാണ്.

പുതിയ കണക്ഷൻ നമുക്കിഷ്ടമുള്ള തീയതി മുതൽ ആരംഭിക്കാവുന്നതാണ്. അതായത് നിലവിൽ മറ്റൊരു സിം കാർഡ് ടോപ് അപ്പ് ചെയ്ത് ഒരു മാസം കൂടി ബാലൻസ് ബാക്കിയുണ്ടെങ്കിൽ അന്നേ ദിവസം മുതൽ പുതിയ നെറ്വർക്കിലേയ്ക്ക് മാറിയാൽ മതിയാവും. പുതിയ ചാർജ് ആ ദിവസം മുതൽ മാത്രമേ ഈടാക്കുകയുള്ളൂ.

ഓഫർ

Image may contain: 4 people, people smiling, text

മാസം 9.99 യൂറോയ്ക്ക് അൺലിമിറ്റഡായി എല്ലാം ലഭിക്കും. അതും ലൈഫ് ലോങ്ങ്.

All Data
All Calls & Texts
EU Roaming (All Calls, Texts & 10GB Data)

ഇന്ത്യയിലേയ്ക്ക് വിളിക്കാൻ

GOMO Call rates to India

 

 

 

Share This News

Related posts

Leave a Comment