വീടുകളുടെ വില ജൂലൈയിൽ കൂടി

ഈ വർഷം ജൂലൈ വരെയുള്ള കാലയളവിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വില ദേശീയതലത്തിൽ 2.3 ശതമാനം വർദ്ധിച്ചതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ വരെയുള്ള കാലഘട്ടത്തിൽ 2 ശതമാനം വർദ്ധനവുണ്ടായിരുന്നത് ജൂലൈയിൽ 2.3 ശതമാനം ആയി വർധിച്ചു.
എന്നാൽ, ജൂലൈ വരെയുള്ള കാലയളവിൽ ഡബ്ലിനിൽ വീടുകളുടെ വില 0.2 ശതമാനം ഇടിഞ്ഞു. ഡബ്ലിനിലെ ഏറ്റവും ഉയർന്ന ഭവന വിലക്കയറ്റം സൗത്ത് ഡബ്ലിനിലാണ് 3 ശതമാനം. ഡൺലേരി, റാത്ത്ഡൗൺ പ്രദേശങ്ങളിൽ 6.3 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഡബ്ലിന് പുറത്തുള്ള വിലകൾ വർഷത്തിൽ ഏകദേശം 5 ശതമാനം ഉയർന്നു. വീടുകളുടെ വിലയിൽ ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയത് ഡബ്ലിന് പുറത്തുള്ള ബോർഡർ പ്രദേശത്താണ്: 16 ശതമാനമാണിത് എന്ന് കണക്കുകൾ പറയുന്നു. ഏറ്റവും ചെറിയ ഉയർച്ചയായ 0.4 ശതമാനം രേഖപ്പെടുത്തിയത് മിഡ്-ഈസ്റ്റിലാണ്.

മൊത്തത്തിൽ, ദേശീയ സൂചിക 2007 ലെ ഏറ്റവും ഉയർന്ന നിലയേക്കാൾ 17.3 ശതമാനം കുറവാണ്.

2007 ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ 22 ശതമാനം കുറവാണ് ഡബ്ലിൻ റെസിഡൻഷ്യൽ പ്രോപ്പർട്ടി വില. ബാക്കി അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി വില 2007 മെയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ 20 ശതമാനം കുറവാണ്.

Share This News

Related posts

Leave a Comment