തിരക്കേറിയ ക്രിസ്മസ് കാലഘട്ടത്തിൽ പ്രവർത്തിക്കാൻ ഡബ്ലിനിലെ പെന്നീസ് ജോലിക്കാരെ തിരയുന്നു. പെന്നിസ് മേരി സ്ട്രീറ്റ് സ്റ്റോറിൽ താൽക്കാലിക റീട്ടെയിൽ അസിസ്റ്റന്റുമാരെയാണ് റിക്രൂട്ട് ചെയ്യുന്നത്. 20-24 മണിക്കൂർ ആഴ്ചയിൽ ജോലി വരുന്ന താൽക്കാലിക തസ്തികയിലേക്കാണ് അവസരങ്ങൾ ഉള്ളത്. വിദ്യാർഥികൾക്ക് ഇതൊരു നല്ല അവസരമായിരിക്കും.
ഇന്റർവ്യൂ പാസ്സായാൽ സെപ്റ്റംബർ / ഒക്ടോബർ മാസങ്ങളിൽ ഈ സീസണൽ ജോലി ആരംഭിക്കും. പാർട്ട് ടൈം ജോലിയാണെങ്കിലും ഫുൾ ഫ്ലെക്സിബിലിറ്റി വേണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്.
എങ്ങനെ അപേക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇവിടെ കണ്ടെത്താം.