മിനി ഷാംപൂ കുപ്പികൾ ഒഴിവാക്കാൻ ഹോട്ടൽ ഗ്രൂപ്പ്

2021 ഓടെ ഹോട്ടൽ കുളിമുറിയിൽ മിനി ടോയ്‌ലറ്ററികൾ ഉപേക്ഷിക്കാൻ പോകുകയാണെന്ന് മേജർ ഹോട്ടൽ കമ്പനി ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പ് അറിയിച്ചു. ഹോളിഡേ ഇൻ, ക്രൗൺ പ്ലാസ എന്നിവ ഉൾപ്പെടുന്ന ഹോട്ടലുകൾ മിനി ടോയ്‌ലറ്ററികൾക്ക് പകരമായി ബൾക്ക് സൈസ് ടോയ്‌ലറ്ററികൾ ഉപയോഗിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം.

ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പ് നിലവിൽ‌ ഓരോ വർഷവും 5,600 ഹോട്ടലുകളിലായി 8,43,000 ഗസ്റ്റ് റൂമുകളിലായി ശരാശരി 200 മില്യൺ ‘ബാത്ത്‌റൂം മിനിയേച്ചറുകൾ‌’ ഉപയോഗിക്കുന്നു.

സാമൂഹിക പ്രതിബദ്ധതയോടെ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ കമ്പനി സ്വയം ഒരു വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്. മറ്റ് ബിസിനസ്സുകാരും ഈ വിധത്തിൽ മുൻപോട്ടു വരുമെന്നാണ് കരുതുന്നത്.

കൂടാതെ, ഈ വർഷാവസാനത്തോടെ ഹോട്ടലുകളിൽ നിന്ന് പ്ലാസ്റ്റിക് സ്ട്രോകൾ നീക്കം ചെയ്യുമെന്നും ഇതിനകം തന്നെ നിലവിലുള്ള നിരവധി മാലിന്യ നിർമാർജന സംരംഭങ്ങളും ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

മിനിയേച്ചർ ടോയ്‌ലറ്ററികളുടെ ഉപയോഗം കുറയ്ക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ആദ്യത്തെ “ആഗോള ഹോട്ടൽ കമ്പനി” ഇതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

Share This News

Related posts

Leave a Comment