അയർലണ്ടിൽ പുതിയ തട്ടിപ്പ്: വായ്പ വെബ്സൈറ്റുകൾ

അയർലണ്ടിലെ പുതിയ തട്ടിപ്പിന് ഇരയാകാതിരിക്കാൻ മുന്നറിയിപ്പുമായി ഗാർഡ. മോർട്ടഗേജ് അടക്കം പലവിധത്തിലുള്ള വായ്പകൾ നൽകാം എന്ന് വാഗ്ദാനം ചെയ്ത് വൻ തുക അഡ്വാൻസ് ആയി കൈപ്പറ്റുന്ന തട്ടിപ്പ് വെബ്സൈറ്റുകൾ അയർലണ്ടിൽ വ്യാപകമെന്ന് ഗാർഡ മുന്നറിയിപ്പ് നൽകി.

വ്യാജ വായ്പകൾ വാഗ്ദാനം നൽകിയാണ് തട്ടിപ്പുകാർ പണം തട്ടുന്നത്. മുൻനിര ബാങ്കുകളിൽ നിന്നും വായ്പയെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ലക്ഷ്യം വയ്ക്കുകയാണ് ചില വെബ്സൈറ്റുകളിൽ നിന്നുള്ള അഡ്വാൻസ് ഫീസ് തട്ടിപ്പ്.

https://youtu.be/B_nMDZZdytg

ഇരകളെ വിളിക്കുകയും വായ്പ ലഭിക്കുന്നതിന് മുൻകൂറായി പ്രോസസ്സിംഗ് ഫീ ഇനത്തിൽ പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്യും. പല കാരണങ്ങളാണ് അഡ്വാൻസ് പേയ്‌മെന്റിനായി ഇവർ പറയുന്നത്. ഉദാഹരണത്തിന്, മുൻകൂർ ഫീസ്, പേഴ്സണൽ പ്രൊട്ടക്ഷൻ ഇൻഷ്വറൻസ് അല്ലെങ്കിൽ ഇരയ്ക്ക് കാണിക്കുന്നതിനായി വായ്പ തിരിച്ചടവ് നടത്താനുള്ള കഴിവുണ്ട് എന്ന് തെളിയിക്കുന്നതിനായി.

തട്ടിപ്പ് സൈറ്റുകളെ എങ്ങനെ തിരിച്ചറിയാം

– ലോൺ പെട്ടെന്ന് തന്നെ പാസ്സാവും
– അപേക്ഷകന്റെ ഐഡന്റിറ്റി പരിശോധിക്കാറില്ല
– തിരിച്ചടയ്ക്കാൻ ശേഷിയുണ്ടോ എന്ന് പരിശോധിക്കാറില്ല
– ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കില്ല
– ഡോക്യൂമെന്റസ് ഒന്നും ആവശ്യപ്പെടില്ല
– അഡ്വാൻസ് ആയി അങ്ങോട്ട് ഫീസ് ആവശ്യപ്പെടും

ഓർക്കുക:

സെൻട്രൽ ബാങ്ക് അധികാരപ്പെടുത്തിയിട്ടില്ലാത്ത ഒരു സ്ഥാപനത്തിൽ നിന്നും വായ്പയ്ക്കായി അപേക്ഷിക്കാതിരിക്കുക.

Share This News

Related posts

Leave a Comment