നിങ്ങൾക്ക് നല്ല ഒരു ബിസിനസ് ഐഡിയ ഉണ്ടോ ? ആ ഐഡിയ പ്രാബല്യത്തിൽ കൊണ്ടുവരാൻ നിങ്ങൾക്ക് അതിയായ ആഗ്രഹം ഉണ്ടോ ? നൂതനമാണോ നിങ്ങളുടെ ആശയം? എങ്കിലിതാ ഒരു സുവർണാവസരം.
Social Entrepreneurs Ireland നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് ആവശ്യമായ ട്രെയിനിങ്ങും മുതൽ മുടക്കും അവർ തരും. അയർലണ്ട് സമൂഹത്തിന് എന്തെങ്കിലും നല്ല ഗുണം ചെയ്യുന്ന ഒരു പദ്ധതി ആയിരിക്കണം നിങ്ങളുടെ മനസിലുള്ള ആശയം എന്ന് മാത്രം.
ഈ അവസരം പാഴാക്കാതിരിക്കുക. അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യേണ്ട അവസാന തിയതി 2019 മാർച്ച് 19, ചെവ്വാഴ്ച്ച. പെട്ടെന്നാകട്ടെ… ഇനിയൊരവസരം കിട്ടിയില്ലാ എന്ന് പരാതി പറയരുത്.
ഈ അവസരം പ്രജോജനപ്പെടുത്തിയ ചിലർ
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ…
ഒരാൾ തന്നെയോ ഗ്രൂപ്പ് ആയോ നിങ്ങൾക്ക് പങ്കെടുക്കാം. നിങ്ങളുടെ മനസ്സിൽ ഒന്നിൽ കൂടുതൽ ഐഡിയ ഉണ്ടെങ്കിൽ നിങ്ങൾക്ക് അതും അപ്ലൈ ചെയ്യാവുന്നതാണ്.
മനസ്സിൽ വച്ച് താലോലിച്ച് വെറുതെ കളയാതെ ആ മനോഹര ആശയത്തെ സമൂഹത്തിലേക്ക് കൊണ്ടുവരൂ… മറക്കണ്ട അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 19. ഇപ്പോൾ തന്നെ അപ്ലൈ ചെയ്യൂ…