ഓ ഐ സി സി അയർലൻഡ് മഹാത്മാ ഗാന്ധിയുടെ നൂറ്റിയന്പതാം ജന്മവാർഷികം ആഘോഷിച്ചു

ഡബ്ലിൻ : ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹത്മാ ഗാന്ധിയുടെ നൂറ്റിയന്പതാം ജന്മവാര്ഷികാഘോഷങ്ങൾ ലോകമെന്പാടും കൊണ്ടാടുന്ന 2019 വർഷത്തിൽ ഓ ഐ സി സി അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ജന്മവാര്ഷികാഘോഷങ്ങൾ അയർലണ്ടിൽ വിപുലമായി ആഘോഷിച്ചു.
ഗാന്ധിയൻ സൂക്തങ്ങൾക്കു ലോകായമാനമായി ഉള്ള അംഗീകാരവും പ്രാധാന്യവും ഉൾകൊണ്ട പരിപാടിക്രമങ്ങളാണ് ഡബ്ലിനിലെ ടാല യിലെ പ്ലാസ ഹോട്ടലിൽ 15 ഫെബ്രുവരി വെള്ളിയാഴ്ച നടത്തപ്പെട്ടത്.
ഗാന്ധിജിയുടെ ജന്മവാര്ഷികാഘോഷങ്ങൾ ഉച്ചതിരിഞ് 15 ഫെബ്രുവരി നാലു മണിക്ക് കുട്ടികളുടെ പെയിന്റിംഗ് – കളറിംഗ് മത്സരങ്ങളോടുകൂടി  ആരംഭം കുറിച്ചു. മത്സരങ്ങൾ രണ്ടു വിഭാഗങ്ങളിലായി നടത്തപ്പെട്ടു. ഓ ഐ സി സി അയർലൻഡ് നടത്തിയ  മത്സരങ്ങളിലെ പങ്കാളികൾക്കു   അയർലണ്ടിലെ ഇന്ത്യൻ എംബസ്സി സ്പോൺസർ ചെയ്ത ഒരു മത്സരാർത്ഥിക്കു പത്തു യൂറോ വിലവരുന്ന പെയിന്റിംഗ് കിറ്റുകൾ എംബസ്സി കൗൺസിലോർ ശ്രീ സോംനാഥ് ചാറ്റർജി വിതരണം ചെയ്തു. പെയിന്റിംഗ് കിറ്റുകൾ സ്‌പോൺസർഷിപ് നൽകാൻ മുന്കയ്യെടുത്ത പുതിയ ഇന്ത്യൻ അംബാസിഡർക്കു ഒഐസിസിയുടെ കടപ്പാട് അറിയിക്കുന്നു.
മത്സരങ്ങൾക്ക് ശേഷം ടാല പ്ലാസ ഹോട്ടലിൽ ആറു മണിക്ക് ആരംഭിച്ച പൊതുസമ്മേളനം മലയാളി സമൂഹത്തിനു ഗാന്ധിജിയോടുള്ള ആദാരവിന്റെ നേർരേഖയായി. ഓ ഐ സി സി അയർലണ്ടിന്റെ പ്രസിഡന്റ് ശ്രീ ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഓ ഐ സി സി ജനറൽ സെക്രട്ടറി ശ്രീ അനീഷ് കെ ജോയ് സ്വാഗതം ആശംസിച്ചു. അയർലണ്ടിലെ ഏറ്റം  പ്രായം കുറഞ്ഞ ടി. ഡി (ഐറിഷ് എം പി ) ഡെപ്യൂട്ടി ജാക്ക് ചേംബേഴ്‌സ് ഉത്‌ഘാടനം നിർവഹിച്ച യോഗത്തിൽ ഇന്ത്യൻ എംബസ്സിയുടെ കൗൺസിലോർ ശ്രീ സോംനാഥ് ചാറ്റർജി പെയിന്റിംഗ് – കളറിംഗ് മത്സരവിജയികൾക്ക് ഉപഹാരങ്ങൾ നൽകി.
അയർലണ്ടിലെ ഇന്ത്യൻ പ്രവാസികളുടെ അഭിമാന ഭാജനങ്ങളായ ഐറിഷ് സമൂഹം നെഞ്ചേറ്റിയ ജയ്‌പൂർ ഗ്രൂപ്പിന്റെ ചെയർമാനും സെലിബ്രിറ്റി ഷെഫുമായ ശ്രീ ആശിഷ് ദേവാനും അയർലണ്ടിൽ ആദ്യമായി പീസ് കമ്മിഷണർ ആയി നിയമിതനായ ഏക  ഭാരതീയൻ ശ്രീ ശശാങ്ക് ചക്രവർത്തിയും യോഗത്തിന് ആശംസകൾ നേർന്നു. പ്രസ്തുത യോഗത്തിനു ഓ ഐ സി സി  നേതാവ് ശ്രീ ഷാജി പി ജോൺ നന്ദി പ്രകാശിപ്പിക്കുകയും ഓ ഐ സി സി അയർലൻഡ് നേതാക്കളായ ശ്രീ എമി സെബാസ്റ്റ്യൻ, ജോർജ് വര്ഗീസ്, സിബി സെബാസ്റ്റ്യൻ , ജിജോ കുരിയൻ . മാത്യു വര്ഗീസ്, വിനോയ് മാത്യു, ഷിജു ശസ്‌തൻകുന്നേൽ, പ്രിൻസ് ജോസഫ്, ജിബിൻ എബ്രഹാം, മനോജ്മെഴുവേലി,പ്രേംജി ആർ .സോമൻ, എൽദോ  സി ചെമ്മനം , സാബു  ഐസക് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രസ്തുത സമ്മേളനത്തിന് ശേഷം നടന്ന കലാവിരുന്നിൽ ഇന്ത്യയുടെ യെശസ്സു ഉയർത്തിപ്പിടിക്കുന്ന തനത് കലാവിരുന്ന്  പ്രേക്ഷകർക്ക് ഹരം  പകർന്നു. ശ്രീമതി: ശിൽപ്പ സന്തോഷ് അവതരിപ്പിച്ച ഇന്ത്യൻ ക്ലാസിക്കൽ ഫ്യൂഷൻ ശ്രുതിലയം, കുമാരി ബിൽറ്റാ ബിജു അവതരിപ്പിച്ച ഭരതനാട്യം, ടീം നവൻ അവതരിപിച്ച നാദലയ ഫ്യൂഷൻ തുടങ്ങിയ കലാപ്രകടനങ്ങൾ പ്രേക്ഷരുടെ പ്രതീക്ഷകളേക്കാൾ ഉയരത്തിലായിരുന്നു. ഈ കലാപ്രകടനങ്ങളിൽ നാല് വയസ്സ് മാത്രമുള്ള സാഫിൻ സന്തോഷ് എന്നാ കൊച്ചു കലാകാരിയുടെ തമിഴ് ഫോക് ഡാൻസ് കൗതുകരമായിരുന്നു. കലാപ്രകടങ്ങൾ നടത്തിയ പ്രതിഭകൾക്ക് ജയ്‌പൂർ ഗ്രൂപ്പ് ചെയർമാൻ ശ്രീ ആശിഷ് ദിവാൻ സദസ്സിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ഓ ഐ സി സി അയർലഡിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ഗാന്ധിജിയുടെ നൂറ്റിയന്പതാം ജന്മവാർഷികം ഒരു വൻ വിജയമാക്കിയ അയർലണ്ടിലെ പൊതുസമൂഹത്തിനോടും വിശിഷ്യാ മലയാളികളോടും ഓ ഐ സി സി അയർലൻഡ് സെൻട്രൽ കമ്മിറ്റിയുടെ നന്ദി ഈ അവസരത്തിൽ ഹൃദയപൂർവം രേഖപ്പെടുത്തുന്നു.
Sponsored
Share This News

Related posts

Leave a Comment