വൻ മാറ്റങ്ങളുമായി ഗൂഗിൾ മാപ്

വൻ മാറ്റങ്ങളുമായി ഗൂഗിൾ മാപ്. ഡ്രൈവിങ്ങിന് സ്പീഡ് പരിധിയും ക്യാമറയും നമുക്കിനി ഗൂഗിൾ മാപ് കാണിച്ചു തരും. വർഷങ്ങളുടെ ഗവേഷണം വിജയിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ഗൂഗിളിൻറെ തന്നെ പ്രോഡക്റ്റ് ആയ WAZE-ൽ ഈ രണ്ട് ഫീച്ചേഴ്സ് ഉള്ളതാണ്. ഇപ്പോൾ ഇത് ഗൂഗിൾ മാപ്പിൽ കൂടി ലഭ്യമായി തുടങ്ങി. 2013ലാണ് ഗൂഗിൾ 1100 കോടി ഡോളറിനു വേസ് കമ്പനി വാങ്ങിയത്. വേസ് ആപ്പ് വഴിയുള്ള സ്പീഡ് പരിധി, സ്പീഡ് ക്യാമറ ഫീച്ചറുകൾ ഗൂഗിൾ മാപ്പുമായി ഒന്നിപ്പിച്ചിരിക്കുകയാണ്. ഗൂഗിൾ മാപ്പിൽ റോഡിലെ സ്പീഡ് പരിധിയും സമീപത്തായി സ്ഥാപിച്ചിരിക്കുന്ന സ്പ്ഡ് ക്യാമറകളും ഉൾപ്പെടുത്തി.

റോഡിലെ സ്പീഡ് ക്യാമറ രേഖപ്പെടുത്തിയുള്ള ഗൂഗിൾ മാപ്പ് പരീക്ഷിക്കുന്നത് ഓസ്ട്രേലിയ, യുകെ, യുഎസ്, റഷ്യ, ബ്രസീൽ, കാനഡ, ഇന്ത്യ, ഇന്തൊനീഷ്യ എന്നിവടങ്ങളിലാണ്. എന്നാൽ ഈ ഫീച്ചർ എല്ലാ രാജ്യങ്ങളിലും പരീക്ഷിക്കാനിടയില്ല. റോഡിലെ സ്പീഡ് ഫീച്ചർ യുകെ, യുഎസ്, ഡെൻമാർക്ക് എന്നിവിടങ്ങളിലും പരീക്ഷിക്കുന്നുണ്ട്.

 

Share This News

Related posts

Leave a Comment