ബിങിനും പൂട്ടിട്ട് ചൈന, സെൻസറിങ് ശക്തമാക്കി

നേരത്തെ സേർച്ച് എൻജിൻ രംഗത്തെ അതികായരായ ഗൂഗിളിനു പോലും പൂട്ടിട്ട് വാർത്തകളിൽ ഇടം പിടിച്ച ചൈന ഇപ്പോൾ ഇതാ വീണ്ടും വാർത്തകളിൽ നിറയുന്നു. മൈക്രോസോഫ്ടിന്റെ ബിങിനാണ് ഇപ്പോൾ ചൈനയിൽ വിലക്ക്.

2010ൽ ആണ് ഗൂഗിൾ ചൈനയിൽ നിന്നും പിന്മാറിയത്. പിന്നീട് അങ്ങോട്ട് ബിങ് മാത്രമായിരുന്നു ചൈനക്കാരുടെ ഏക വിദേശ സെർച്ച് എൻജിൻ. ചൈനയുടെ നയങ്ങൾക്കനുസരിച്ചുള്ള സേര്‍ച്ച് എൻജിൻ രൂപീകരണത്തിൽ ആണിപ്പോൾ ഗൂഗിൾ എന്നറിയുന്നു. ചൈനയിൽ ഇന്‍റർനെറ്റ് ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുണ്ട്. ഫെയ്സ്ബുക്, ട്വിറ്റര്‍, യുട്യൂബ് എന്നിവയും ചൈനയിൽ ഉപയോഗിക്കാൻ സാധിക്കില്ല.

Share This News

Related posts

Leave a Comment