അടുത്ത വര്‍ഷം 2200 പേരെ നിയമിക്കുമെന്ന് എച്ച്എസ്ഇ

അയര്‍ലണ്ടില്‍ ജോലി തേടുന്ന ഇന്ത്യക്കാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സന്തോഷ വാര്‍ത്ത. അടുത്ത വര്‍ഷം 2,200 ജീവനക്കാരെ നിയമിക്കുമെന്ന് എച്ച്എസ്ഇ അറിയിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ആണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രികളിലെ നിയന്ത്രണാതീതമായ തിരക്കാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കുക എന്ന തീരുമാനത്തിലേയ്ക്ക് എച്ച്എസ്ഇ യെ എത്തിച്ചത്.

ആശുപത്രികളിലെ ചികിത്സകള്‍ മെച്ചപ്പെട്ടതാണെങ്കിലും ചികിത്സ ലഭിക്കാനുള്ള കാലതാമസം ആളുകളെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഇത് ആരോഗ്യമേഖലയ്ക്കുണ്ടാക്കുന്ന ചീത്തപ്പേരും ചെറുതല്ല. കഴിഞ്ഞ ദിവസം തന്റെ ഭര്‍ത്താവ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ലിംറിക്കില്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണവുമായി ഒരു സ്ത്രീ രംഗത്ത് വന്നിരുന്നു.

ചികിത്സ കാലതാമസം എന്ന പ്രശ്‌നത്തിന് 2024 ഓടെ പരിഹാരമാകുമെന്നാണ് കരുതുന്നത്. ബഡ്ജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് മാറ്റിവച്ച 22.5 ബില്ല്യണ്‍ യൂറോ ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് 2200 പേരെ നിയമിക്കുമെന്ന പ്രഖ്യാപനം.

വാര്‍ത്തകള്‍ അതിവേഗം നിങ്ങളിലേയ്‌ക്കെത്താന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഐറിഷ് വനിതയുടെ വാട്‌സപ്പ് ചാനല്‍ ഫോളോ ചെയ്യുക……………..

Share This News

Related posts

Leave a Comment