ക്രിസ്മസിന് അയര്‍ലണ്ടിന് പുറത്തേയ്ക്ക് യാത്രക്കൊരുങ്ങുന്നുവര്ക്ക് സുപ്രധാന അറിയിപ്പ്. നിങ്ങള്‍ IRP കാര്‍ഡ് പുതുക്കേണ്ടവരാണെങ്കില് ഒക്ടോബര്‍ 31 ന് മുമ്പ് അപേക്ഷ നല്‍കണം. അവധിക്കാലത്തിലേയ്ക്ക് പ്രവേശിക്കുന്നതിനാലും അപേക്ഷകളുടെ ബാഹുല്ല്യം മൂലവും കാലതാമസമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പ്.
ലഭിക്കുന്ന അപേക്ഷകളിന്മേല് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കാര്‍ഡ് കൈവശമെത്തുന്നതിന് കുറഞ്ഞത് ആറാഴ്ചയെങ്കിലും സമയമെടുക്കും ഇതിനാല്‍ ഒക്ടോബര്‍ 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകളില്‍ ക്രിസ്മസിന് മുമ്പ് കാര്‍ഡ് ലഭിക്കുമെന്ന് ഉറപ്പ് നല്‍കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഡബ്ലിനിലും സമീപത്തും താമസിക്കുന്നവര്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്.
https://inisonline.jahs.ie/user/login