ഭവനാന്വേഷകരായ സാധാരണക്കാര്‍ക്ക് കൈത്താങ്ങാകാന്‍ ഡബ്ലിനില്‍ പുതിയ പാര്‍പ്പിട പദ്ധതി ഒരുങ്ങുന്നു. ലാന്‍ഡ് ഡവലപ്പ്മെന്റ് ഏജന്‍സി രാജ്യത്തെ ഏറ്റവും വലിയ ഭവന നിര്‍മ്മാതാക്കളായ Glenveagh എന്ന കമ്പനിയുമായി സഹകരിച്ചാണ് പുതിയ ഭവനങ്ങള്‍ ഒരുക്കുന്നത് 69 പുതിയ വീടുകളാണ് നിര്‍മ്മിക്കുന്നത്.
പടിഞ്ഞാറന്‍ ഡബ്ലിനിലെ HOLLYSTOWN ല്‍ Wilkinson’s Brook ലാണ് നിര്‍മ്മാണം നടത്തുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിധത്തിലായിരിക്കും ഈ വീടുകളുടെ വാടക നിരക്ക്. സോഷ്യല്‍ ഹൗസിംഗ് പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്കും എന്നാല്‍ വാടകയിനത്തില്‍ ബുദ്ധമുട്ടനഭുവിക്കുന്നവര്ക്കുമാകും ഈ വീടുകള്‍ നല്‍കുക.
Cost Rentel Scheme എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത് ഡബ്ലിനില്‍ വാര്‍ഷിക വരുമാനം 66000 യൂറോയും മറ്റിടങ്ങളില്‍ 590000 യൂറോയും പരമാവധിയുള്ളവര്ക്ക് ഈ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. എന്നാല്‍ സോഷ്യല്‍ ഹൗസിംഗ് പദ്ധതിയുടെ യാതൊരു പ്രയോജനവും ലഭിക്കുന്നവരാകരുത് അപേക്ഷകര്‍.